*നമ്മളെ സംരക്ഷിക്കുന്നവരെ നമുക്ക് പരിപാലിക്കാം!*
July 21, 2020
കൊരട്ടി, ചാലക്കുടി എന്നീ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ടെസ്‌ല സ്കാൻസ് ആൻഡ് ഹെൽത്ത്കെയർ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സൗജന്യ രക്തപരിശോധന ക്യാമ്പ് ഏർപ്പെടുത്തിയ കാര്യം ഞങ്ങൾ സന്തോഷപൂർവം അറിയിക്കുന്നു. സമൂഹത്തിനുവേണ്ടി രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പോലീസുകാർ സ്വന്തം ആരോഗ്യത്തെ ശ്രെദ്ധിക്കാൻ വിട്ടുപോകുന്നു. അതുകൊണ്ട് അവരോടെല്ലാം ഉള്ള ഞങ്ങളുടെ കടമ നിറവേറ്റുന്നതിന്റെ ഭാഗമായിട്ട് കൊരട്ടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സൗജന്യമായി എല്ലാ പരിശോധനയും നടത്തി അവർ പൂർണ ആരോഗ്യവാന്മാർ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ഈ പ്രവർത്തിയെ ആദരിച്ചുകൊണ്ട് കൊരട്ടി സി ഐ ആയ ശ്രീ അരുൺ ബി കെ യും ചാലക്കുടി എസ് ഐ ആയ ശ്രീ ഷാജനും ഞങ്ങളോട് നല്ല വാക്ക് പങ്കിട്ടതിൽ നന്ദി അറിയിക്കുന്നു. നമ്മളെ സംരക്ഷിക്കുന്നവരെ ചേർത്തുനിർത്തുക, അവരെ സംരക്ഷിക്കുക എന്നിവയാണ് ഈ എളിയ പ്രവർത്തിയിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടത്. ടെസ്‌ല സെന്റർ ഇന്റെ സാമൂഹിക പ്രതിബദ്ധത ഊന്നികാട്ടുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.